ഐ എന്‍ എല്ലിനെ മുന്നണിയില്‍ എടുക്കാനാവില്ലെന്ന് എല്‍ ഡി എഫ്

Posted on: March 10, 2014 11:55 am | Last updated: March 11, 2014 at 1:05 am
SHARE

inl flagതിരുവനന്തപുരം: ഐ എന്‍ എല്ലിനെ മുന്നണിയില്‍ എടുക്കാനാവില്ലെന്ന് എല്‍ ഡി എഫ് നേതൃത്വം അവരെ അറിയിച്ചു. മുന്നണിയുമായി തുടര്‍ന്നും സഹകരിക്കണമെന്നും എല്‍ ഡി എഫ് നേതാക്കള്‍ ഐ എന്‍ എല്ലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമറിയിക്കാമെന്ന് ഐ എന്‍ എല്‍ മുന്നണി നേതൃത്വത്തെ അറിയിച്ചു. മുന്നണിയിലെടുത്തില്ലെങ്കില്‍ ഒറ്റക്ക് മല്‍സരിക്കണമെന്ന ആവശ്യം ഐ എന്‍ എല്ലില്‍ ശക്തമാണ്.