Connect with us

Palakkad

ആലത്തൂരില്‍ യു ഡി എഫ് ഭാഗ്യ പരീക്ഷണത്തിന്

Published

|

Last Updated

പാലക്കാട്: സി പി എമ്മിന്റ ശക്തി കേന്ദ്രമായ ആലത്തൂരില്‍ യു ഡി എഫ് ഭാഗ്യ പരീക്ഷണത്തിന്. ഇടത് കോട്ടയെന്നറിയപ്പെടുന്ന ആലത്തൂരില്‍ വലിയ പ്രതീക്ഷയില്ലെങ്കിലും മുന്‍കാലത്ത് ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിലായിരുന്നപ്പോള്‍ കോണ്‍ഗ്രസിന് പലപ്പോഴും നേടാന്‍ സാധിച്ച വിജയം ആലത്തൂരിലും ആവര്‍ത്തിക്കുമെന്ന വിശ്വാസമാണ് യു ഡി എഫിന് പ്രതീക്ഷേയകുന്നത്. പഴയ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിന് പകരമാണ് ആലത്തൂര്‍ സംവരണ മണ്ഡലമാവുന്നത്.
തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, കുഴല്‍മന്ദം, ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു പഴയ ഒറ്റപ്പാലം സംവരണമണ്ഡലത്തിലുണ്ടായിരുന്നത്. പുനഃക്രമീകരണം വന്നപ്പോള്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ എന്നീ മണ്ഡലങ്ങള്‍ക്ക് പുറമെ തൃശ്ശൂര്‍ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം എന്നീ മണ്ഡലങ്ങളും ഉള്‍പ്പെടുന്നു. പഴയ മണ്ഡല ക്രമീകരണത്തില്‍ 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എല്‍ ഡി എഫിനായിരുന്നു ഭൂരിപക്ഷം. തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ ഒഴികെ എല്ലാ മണ്ഡലങ്ങളും എല്‍ ഡി എഫിനൊപ്പം നിന്നു.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പി കെ ബിജു 20,960 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ആകെയുള്ള 10,98,366 വോട്ടില്‍ 8,26,891 എണ്ണമാണ് രേഖപ്പെടുത്തിയത്. പി കെ ബിജു 3,87,352 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ എന്‍ കെ സുധീര്‍ 3,66,392 വോട്ടും നേടി. ബി ജെ പി യുടെ എം ബിന്ദു 53,890 വോട്ട് നേടി. ബിജുവിന്റെ അപരന്മാരായെത്തിയ കെ കെ ബിജു 2,442 വോട്ടും പി സി ബിജു 1,857 വോട്ടും നേടി. സുധീറിന് അപരനായെത്തിയ കെ കെ സുധീര്‍ 7,588 വോട്ടുകള്‍ പിടിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യു ഡി എഫിനൊപ്പമായിരുെന്നങ്കില്‍ ഇത്തവണ സോഷ്യലിസ്റ്റ് ജനതാ പ്രവര്‍ത്തകരുണ്ട്. ഒരുസംഘം പ്രവര്‍ത്തകര്‍ എല്‍ ഡി എഫിനൊപ്പമുള്ള ജനതാദളിലേക്ക് തിരികെ പോയിട്ടുണ്ട്. പേക്ഷ, ഇത് ചിറ്റൂര്‍മേഖലയെ ബാധിക്കില്ലെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുമാട്ടി പഞ്ചായത്തില്‍ അധികമായിനേടിയ 3000 വോട്ട് ചൂണ്ടിക്കാണിച്ച് യു ഡി എഫ് പ്രവര്‍ത്തകര്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം വന്ന 2011ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ചിറ്റൂരും വടക്കാഞ്ചേരിയും യു ഡി എഫിനൊപ്പമായി. ശേഷിക്കുന്ന മണ്ഡലങ്ങളില്‍ തരൂര്‍, ആലത്തൂര്‍, ചേലക്കര എന്നിവിടങ്ങളില്‍ വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കാല്‍ ലക്ഷത്തിനടുത്താണ്. കുന്നംകുളത്തുമാത്രമാണ് ഭൂരിപക്ഷം അഞ്ഞൂറില്‍ത്താഴെയായത്. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു —ഡി എഫ് നില മെച്ചപ്പെടുത്തിയിരുന്നു. രണ്ട് നഗരസഭകളും 56 പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്.