Connect with us

Wayanad

പത്തിന്റെ പടി കടക്കാന്‍ ജില്ലയിലെ 12,183 കുട്ടികള്‍ തയ്യാറായി

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ കൊടും ചൂടിനൊപ്പം ജില്ലയിലെ 12,183 വിദ്യാര്‍ഥികളും ഇന്നുമൂതല്‍ എസ് എസ് എല്‍ സി പരീക്ഷാ ചൂടിലേക്ക് പ്രവേശിക്കുകയാണ്. വൈത്തിരി,സുല്‍ത്താന്‍ ബത്തേരി,മാനന്തവാടി എന്നീ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നാണ് ഇത്രയും കുട്ടികള്‍ പരീക്ഷയ്ക്ക് ഇരിക്കുന്നത്. ഇതില്‍ 44ആണ്‍കുട്ടികളും 19 പെണ്‍കുട്ടികളും ഉള്‍പ്പടെ 63 കുട്ടികള്‍ മാത്രമാണ് െ്രെപവറ്റായി പരീക്ഷക്ക് ഇരിക്കുന്നത്. ആണ്‍കുട്ടികളാണ് ജില്ലയില്‍ഇത്തവണ പരിക്ഷക്ക് ഇരിക്കുന്നത്. 6106 ആണ്‍കുട്ടികളും 6077 പെണ്‍കുട്ടികളാണ് ജില്ലയിലെ 81 കേന്ദ്രങ്ങളിലായി എസ് എസ് എല്‍ സി എഴുതുന്നത്. എസ് ടി വിഭാഗത്തിലെ 1968 കുട്ടികളും എസ് സി വിഭാഗത്തിലെ 732 കുട്ടികളും ഉള്‍പ്പെടും. പരീക്ഷയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായി ഡി ഇ ഒ മേരീ ജോസഫ് പറഞ്ഞു. ഓരോ സ്‌കൂളിലെയും പരീക്ഷാ നടത്തിപ്പിനു ചീഫ് സൂപ്രണ്ടുമാരെയും ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും ചുമതലയേറ്റു. ഇന്നു മുതല്‍ 23 വരെയാണ് പരീക്ഷ. എല്ലാ ദിവസവും ഉച്ചക്ക് 1.45 മുതല്‍ 3.30വരെയാണ് പരീക്ഷ.

ഇംഗ്ലീഷ്,കണക്ക്, സോഷ്യല്‍ സയന്‍സ് എന്നിവ 4.30 വരെയാണ്. ഇന്ന് മലയാളം ഒന്നാം പേപ്പറോടെ തുടങ്ങി 23ന് ഐ.ടിയോടെയാണ് സമാപിക്കുന്നത്. വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. കഴിഞ്ഞ മാസം 24, 25 തീയതികളില്‍ തിരുവനന്തപുരത്തെ പരീക്ഷാഭവനില്‍ നിന്നു ചോദ്യപ്പേപ്പറുകള്‍ ഡി ഇ ഒ ഓഫീസുകളില്‍ എത്തി. നാലു മുതല്‍ ആറു വരെ തീയതികളില്‍ ചോദ്യപ്പേപ്പറുകളുടെ തരംതിരിക്കല്‍ നടന്നു. അതാതു സ്‌കൂളുകള്‍ക്ക് ആവശ്യമുള്ള ചോദ്യപ്പേപ്പറുകള്‍ തരംതിരിച്ചെടുത്തു പ്രത്യേക ബാഗുകളിലാക്കി ബാങ്ക് ലോക്കറുകളിലോ ട്രഷറികളിലോ സൂക്ഷിച്ചിര്ക്കുകയാണ്. ഇന്നു രാവിലെ മുതല്‍ നിശ്ചിത പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ പുറത്തെടുക്കും.ഇവിടെ 53 സര്‍ക്കാര്‍ സ്‌കൂളുകളും 28 എയ്ഡഡ്‌സ്‌കൂളുകളുമാണുള്ളത്. ആകെ 81 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. എസ് എസ് എല്‍ സി ഐ ടി പ്രാക്ടിക്കല്‍ നേരത്തെ നടന്നു. ഓരോ പരീക്ഷയ്ക്കും ശേഷം ഉത്തരക്കടലാസുകള്‍ മുദ്രവച്ച് അതാതു ദിവസംതന്നെ മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് അയക്കും.ലേബല്‍ ഇല്ലാത്ത കുപ്പി കുടിവെള്ളം മാത്രമെ ഹാളില്‍ പ്രവേശിപ്പിക്കുവാന്‍ പാടുളളൂ.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മൊബൈല്‍ ഫോണ്‍ ഹാളില്‍ പ്രവേശിപ്പിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest