Connect with us

Malappuram

കാളികാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനൊന്ന് പ്രശ്‌നബാധിത ബൂത്തുകള്‍

Published

|

Last Updated

കാളികാവ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വരുന്ന കാളികാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനൊന്ന് ബൂത്തുകള്‍ അതീവ സുരക്ഷ വേണ്ട പ്രശ്‌ന ബൂത്തുകളായി പ്രഖ്യാപിച്ചു. കാളികാവ,് ചോക്കാട് പ്രദേശങ്ങള്‍ മാവോവാദി ആക്രമണ സാധ്യതയുള്ള മേഖലായായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജനവാസ പ്രദേശങ്ങളില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്ന ചില ബൂത്തകളെ അതീവ സുരക്ഷാബൂത്തുകളായി തിരിച്ചിരിക്കുന്നത്.
ചോക്കാട് ജി യു പി സ്‌കൂളിലെ (നമ്പര്‍ 69, 70), ചോക്കാട് ജി എല്‍ പി സ്‌കൂളിലെ (നമ്പര്‍71, 72), കല്ലാമുല ജി എല്‍ പി സ്‌കൂളിലെ (നമ്പര്‍ 73, 74),പുല്ലങ്കോട് ജി എല്‍ പി സ്‌കൂളിലെ (നമ്പര്‍75, 76) ബൂ്ധുകളും കാളികാവ് പഞ്ചാത്തിലെ അടക്കാകുണ്ട് ക്രസന്റ് എച്ച് എസ് (നമ്പര്‍ 104, 105), പാറശ്ശേരി ജി എല്‍ പി എസ് ( നമ്പര്‍ 106) ബൂത്തുകളുമാണ് പൊലീസ് അതീവ സുരക്ഷ വേണ്ട ബൂത്തുകളായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്.
പശ്ചിമഘട്ട നിരയോട് ചേര്‍ന്ന സ്ഥിതി ചെയ്യുന്ന ഈ ബൂത്തുകളെ “വൊള്‍നറബ്ള്‍” ബൂത്തുകള്‍ എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന ദിവസനമായ ഞായറാഴ്ച അതീവ സുരക്ഷ വേണ്ട ബൂത്തുകളില്‍ പൊലീസ് സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പ് വരുത്തിയിരുന്നു.
ചോക്കാട് പഞ്ചായത്തിലെ പെടയന്താള്‍, നാല്‍പത്‌സെന്റ്, പുല്ലങ്കോട്, ടി കെ കോളനിയിലുമെല്ലാം നേരത്തേ ആയുധ ധാരികളെ കണ്ടതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ടി കെ കോളനിയല്‍ ആയുധധാരികള്‍ വനം വാച്ചര്‍ ഉല്‍പ്പടെയുള്ളവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെയാണ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചില ബൂത്തുകളെ പ്രശ്‌ന ബാധിത ബൂത്തുകളായി പ്രഖ്യാപിക്കാന്‍ കാരണം.

 

---- facebook comment plugin here -----

Latest