അനിശ്ചിത കാല ടാങ്കര്‍ ലോറി സമരം ഇന്ന് മുതല്‍

Posted on: March 10, 2014 7:48 am | Last updated: March 11, 2014 at 1:04 am
SHARE

tankerകൊച്ചി: സംസ്ഥാനത്തെ ടാങ്കര്‍ ലോറികളും പാചകവാതക ട്രക്കുകളും ഇന്ന് മുതല്‍ അനിശ്ചിത കാല സമരത്തില്‍. സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് രണ്ട് ഡ്രൈവറും ഒരു ഹെല്‍പ്പറും വേണമെന്നും രാവിലെ എട്ട് മുതല്‍ 11 വരെയും വൈകിട്ട് നാല് മുതല്‍ ആറ് വരെയും ലോറികള്‍ ഓടാന്‍ പാടില്ലെന്നുമുള്ള നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പെട്രോള്‍ പമ്പുടമകളുടെയും ലോറി ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്ത കണ്‍വന്‍ഷനിലാണ് സമരം നടത്താന്‍ തീരുമാനിച്ചത്. ഡ്രൈവര്‍മാരുടെ ലൈസന്‍സ് പുതുക്കുന്നതിന് ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥയും വാഹനങ്ങള്‍ തമ്മില്‍ അര കിലോമീറ്റര്‍ അകലം പാലിക്കണമെന്ന ഉത്തരവും ഒഴിവാക്കണമെന്നും ടാങ്കര്‍ ലോറി ഉടമകള്‍ ആവശ്യപ്പെടുന്നു. ടാങ്കര്‍ ലോറികളും പാചകവാതക ട്രക്കുകളും സമരം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ ഡിപ്പോകളിലേക്കും പമ്പുകളിലേക്കുമുള്ള ഇന്ധന നീക്കം നിലക്കും.