മത്സരം ലക്ഷദ്വീപില്‍; ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കാഞ്ഞങ്ങാട്ട് നിന്ന്

    Posted on: March 10, 2014 7:34 am | Last updated: March 10, 2014 at 7:34 am
    SHARE

    voteeeeeeeeeeeകാഞ്ഞങ്ങാട്: ലക്ഷദ്വീപില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കാഞ്ഞങ്ങാട് ടച്ച്. പ്രചാരണത്തിന് കടല്‍ കടന്ന് കാഞ്ഞങ്ങാട്ട് നിന്നെത്തുന്നത് നിരവധി ഫഌക്‌സ് ബോര്‍ഡുകളാണ്. ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ഥി ഡോ. അബ്ദുല്‍ മുനീറിന് വേണ്ടിയാണ് ബഹുവര്‍ണത്തിലുള്ള കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകളും ഷീറ്റുകളും കാഞ്ഞങ്ങാട്ട് നിന്ന് തയ്യാറാക്കി വരുന്നത്. ഏതാണ്ട് അഞ്ഞൂറോളം ഫഌക്‌സ് ബോര്‍ഡുകള്‍ കൊച്ചിയിലെത്തിച്ച് കപ്പല്‍ മാര്‍ഗം ലക്ഷദ്വീപിലേക്ക് അയച്ചുകൊടുക്കും.
    കാസര്‍കോട്ടെ ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് വേണ്ടിയുള്ള ഫഌക്‌സ് ബോര്‍ഡുകളും ഇവിടെ തയ്യാറായി വരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വിവിധ ഫഌക്‌സ് പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ ഫഌക്‌സ് ബോര്‍ഡുകളുടെ നിര്‍മാണം തകൃതിയായി നടന്നുവരികയാണ്.