Connect with us

Gulf

ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവും 27 കോടി രൂപ പിഴയും ശിക്ഷ

Published

|

Last Updated

മസ്‌കത്ത്: ഒമാന്‍ ഓയില്‍ കമ്പനി കൈക്കൂലി കേസില്‍ അഞ്ചെണ്ണത്തില്‍ കൂടി മസ്‌കത്ത് പ്രാഥമിക കോടതി വിധി പറഞ്ഞു. പ്രമുഖ മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ കമ്പനി മേധാവികളെയും അഞ്ച് മുതിര്‍ന്ന ഒമാനി ഉദ്യോഗസ്ഥരെയുമാണ് ശിക്ഷിച്ചത്.

അഞ്ച് കേസുകളിലായി 15 വര്‍ഷം തടവും 17 ലക്ഷം ഒമാനി റിയാല്‍ (ഏകദേശം 27 കോട രൂപ) പിഴയുമാണ് ഗള്‍ഫാര്‍ മുഹമ്മദലിക്ക് ശിക്ഷ വിധിച്ചത്. പിഴക്കു പുറമേ 620,000 റിയാല്‍ കെട്ടിവെച്ചാല്‍ ജാമ്യം നല്‍കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാല്‍ മേല്‍ കോടതിയില്‍ അപ്പീല്‍ പോകാം. കേസില്‍ ഉള്‍പെട്ട ഒമാനികള്‍ക്ക് വ്യത്യസ്ത തടവും പിഴയുമാണ് ശിക്ഷ നല്‍കിയത്. അഞ്ചു പേരെയും ഏതാനും വര്‍ഷത്തേക്ക് ജോലിയില്‍നിന്നും പിരിച്ചു വിടാനും ഉത്തരവുണ്ട്.

ഓയില്‍ കമ്പനിയുമായി ബന്ധപ്പെട്ട ആദ്യ അഴിമതിക്കേസില്‍ ജനുവരി 12ന് വിധി വന്നിരുന്നു. ഈ കേസിന്റെ അപ്പീല്‍ മസ്‌കത്ത് അപ്പീല്‍ കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ജനുവരിയിലെ വിധിയെ തുടര്‍ന്ന് ഗള്‍ഫാര്‍ ഗ്രൂപ്പ് എം ഡി സ്ഥാനത്ത് നിന്ന് മുഹമ്മദലി ഒഴിഞ്ഞിരുന്നു.

Latest