സന്തോഷ് ട്രോഫി കിരീടം മിസ്സോറാമിന്

Posted on: March 9, 2014 8:49 pm | Last updated: March 10, 2014 at 7:42 am
SHARE

santhosh trophy 2014സിലിഗുഡി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം മിസോറാമിന്. കാഞ്ചന്‍ജംഗ മൈതാനത്ത് നടന്ന ഫൈനലില്‍ റെയില്‍വേസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മിസോറാം കന്നികിരീടം സ്വന്തമാക്കിയത്. ഇതോടെ, മണിപ്പൂരിനു ശേഷം സ്‌ന്തോഷ് ട്രോഫി നേടുന്ന ആദ്യ വടക്കു കിഴക്കന്‍ സംസ്ഥാനമായി മിസോറാം.

മിസോറാമിന് വേണ്ടി സോറംസങ്ങ് രണ്ടു ഗോളുകളും ലാല്‍റിന്‍പുയ ഒരു ഗോളും നേടി.
സന്തോഷ് ട്രോഫിയില്‍ ഈ ടീമുകള്‍ ഏറ്റുമുട്ടിയത് ഇത്് അഞ്ചാം തവണയാണ്. 1987ലാണ് റെയില്‍വേസ് അവസാനമായി കിരീടം നേടിയത്.