അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ഖാസിം ഫഹീം അന്തരിച്ചു

Posted on: March 9, 2014 5:37 pm | Last updated: March 10, 2014 at 7:41 am
SHARE

Afgan vice president _qasim diedകാബുള്‍: അഫ്ഗാനിസ്താന്‍ വൈസ് പ്രസിഡന്റ് മാര്‍ഷല്‍ മുഹമ്മദ് ഖാസിം ഫഹിം (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വിയോഗത്തില്‍ അനുശോചിച്ച് രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

മുമ്പ് പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ന്യൂനപക്ഷ സമുദായമായ താജിക്കിന്റെ പ്രമുഖ നേതാവാണ്. താലിബാനെ പുറത്താക്കാന്‍ 2001 ല്‍ രൂപംകൊണ്ട സഖ്യകക്ഷിയിലെ നേതാക്കളില്‍ പ്രമുഖനായിരുന്നു.

2009 ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ ഭീകരാക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്.
2014 ഏപ്രില്‍ അഞ്ചിന് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഫഹിമിന്റെ അന്ത്യമുണ്ടായത്.