ഷീലാ ദീക്ഷിത് 11ന് ഗവര്‍ണറായി ചുമതലയേല്‍ക്കും

Posted on: March 9, 2014 4:42 pm | Last updated: March 10, 2014 at 7:41 am
SHARE

sheela dikshithതിരുവനന്തപുരം: കേരളാ ഗവര്‍ണറായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ചൊവ്വാഴ്ച ചുമതലയേല്‍ക്കും. ഉച്ചക്ക് 12ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

തിങ്കളാഴ്ച വൈകുന്നേരം 4.45ന് നിയുക്കത ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന് എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ സ്വീകരണം നല്‍കും.