രാഹുലിനെതിരെ ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Posted on: March 9, 2014 4:31 pm | Last updated: March 10, 2014 at 7:41 am
SHARE

rahul-and-modiന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. രാജീവ് ഗാന്ധിയുടെ വധവുമായി ആര്‍ എസ് എസിനെ ബന്ധപ്പെടുത്തിയുള്ള രാഹുലിന്റെ പ്രതികരണമാണ് പരാതിക്ക് ആധാരം.

രാഹുല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്തിന് നല്‍കിയ പരാതിയില്‍ ബി ജെ പി ചൂണ്ടിക്കാട്ടി.