Connect with us

Kerala

ആര്‍ എസ് പിയെ അനുനയിപ്പിക്കാന്‍ സി പി എമ്മും സി പി ഐയും

Published

|

Last Updated

തിരുവനന്തപുരം: കൊല്ലം സീറ്റിനെച്ചൊല്ലി മുന്നണി വിട്ട ആര്‍ എസ് പിയെ അനുനയിപ്പിക്കുന്നതിന് സി പി എമ്മും സി പി ഐയും ശ്രമം തുടങ്ങി. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം അവയിലബിള്‍ സെക്രട്ടേറിയറ്റ് യോഗം സാഹചര്യങ്ങള്‍ വിലയിരുത്തി.

ആര്‍ എസ് പിയെ തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി കോടിയേരി ബാലകൃഷ്ണന്‍ എന്‍ കെ പ്രേമചന്ദ്രനുമായി ഫോണില്‍ സംസാരിച്ചു.

സി പി ഐ കേന്ദ്ര ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രകാശ് കാരാട്ടിന് കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ.എ അസീസിനെയും എന്‍ കെ പ്രേമചന്ദ്രനെയും ഫോണില്‍ വിളിച്ച് സംസാരിച്ചു.

---- facebook comment plugin here -----

Latest