ആര്‍ എം പി ഒന്‍പത് സീറ്റുകളില്‍ മത്സരിക്കും

Posted on: March 9, 2014 10:44 am | Last updated: March 10, 2014 at 7:41 am
SHARE

kk ramaകോഴിക്കോട്: റെവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒന്‍പത് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. വടകര, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ചാലക്കുടി, തൃശൂര്‍, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് ആര്‍ എം പി മത്സരിക്കുക. വടകരയില്‍ കെ കെ രമ ജനവിധി തേടും. അതേസമയം, വടകരയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുകയാണെങ്കില്‍ രമ വിട്ടുനില്‍ക്കും.

ആര്‍ എം പി മത്സരിക്കാത്ത മറ്റു മണ്ഡലങ്ങളില്‍ സമാന ചിന്താഗതിക്കാരായ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കും ഐക്യമുന്നണി, ആം ആദ്മി സ്ഥാനാര്‍ഥികള്‍ക്കും പിന്തുണ നല്‍കും.

എന്‍സിപിഐ, സുസി എന്നിവരുമായി ഈ മാസം 12ന് ആലപ്പുഴയില്‍ ചേരുന്ന കണ്‍വെന്‍ഷന് ശേഷമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് അവസാന തീരുമാനമെടുക്കുക.