ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍: മദ്‌റസാ വാര്‍ഷിക പരീക്ഷാ തീയതിയില്‍ മാറ്റം

Posted on: March 9, 2014 1:31 am | Last updated: March 9, 2014 at 4:26 pm
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഈ മാസം 12ന് ബുധനാഴ്ച നടത്താനിരുന്ന വാര്‍ഷിക പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ 13ലേക്ക് മാറ്റിയതായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്നറിയിച്ചു.നേരത്തെ 13ന് നിശ്ചയിച്ച പരീക്ഷ രാവിലെ ഒമ്പത് മണി മുതല്‍ 11 വരെയും ബുധനാഴ്ചയിലെ പരീക്ഷ 12 മുതല്‍ രണ്ട് മണിവരെയുമാണ് നടക്കുക.