Connect with us

Ongoing News

കുടക് ജില്ലാ സംയുക്ത ഖാസിയായി കാന്തപുരം സ്ഥാനമേറ്റു

Published

|

Last Updated

വീരാജ്‌പേട്ട: ജനങ്ങളുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് നേതൃത്വം മുന്‍കൈയെടുക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കുടക് ജില്ലാ ഖാസിയായി സ്ഥാനമേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക പ്രലോഭനങ്ങളില്‍ അടിമപ്പെട്ടുള്ള മഹല്ല് നേതൃത്വത്തിന്റെ പ്രവര്‍ത്തനം മഹല്ലിനകത്ത് ഛിദ്രതക്ക് വഴിവെക്കും. നവീനാശയക്കാരും സുന്നത്ത് ജമാഅത്തിന്റെ വിരുദ്ധരും മഹല്ല് നേതൃത്വത്തില്‍ എത്തുന്നതിനെതിരെ ജാഗ്രത പാലിക്കണം. സുന്നത്ത് ജമാഅത്തിനെ നശിപ്പിക്കാന്‍ സര്‍വവിധ കുപ്രചാരണങ്ങളും അഴിച്ചുവിടുകയാണ് എതിര്‍ കക്ഷികള്‍. പ്രവാചക ചര്യയിലധിഷ്ഠിതമായ പ്രവര്‍ത്തനത്തിലൂടെ സമസ്തയുടെ മുന്‍കാല പണ്ഡിതര്‍ ഇത്തരം നീക്കത്തെ എതിര്‍ത്തു തോല്‍പ്പിച്ചിട്ടുണ്ട്. ഈ വഴിയില്‍ തന്നെ ഇനിയും മുന്നോട്ട് പോകുമെന്ന് കാന്തപുരം പറഞ്ഞു. കൊണ്ടങ്കേരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാന്തപുരത്തെ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട് ഖാസി സ്ഥാനവസ്ത്രം ധരിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കുടക് ജില്ലാ പ്രസിഡന്റ് മുഹമ്മദ് മുസ്‌ലിയാര്‍ എടപ്പലം അധ്യക്ഷത വഹിച്ചു. പൊതുയോഗം സഅദ് തങ്ങള്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഹാഫിസ് സഅദി, വഖ്ഫ് ബോര്‍ഡ് അംഗം ശാഫി സഅദി, ഹുസൈന്‍ സഖാഫി എരുമാട്, മൊയ്തീന്‍കുട്ടി കൊണ്ടങ്കേരി എന്നിവര്‍ പ്രസംഗിച്ചു. ബൈഅത്ത് ചെയ്ത 55 ഓളം മഹല്ലുകളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് ഖാസീ സ്ഥാനാരോഹണ ചടങ്ങിനെത്തിയത്.

Latest