താജുല്‍ ഉലമാ നാല്‍പ്പതാം വഫാത്ത് ദിനം 12ന്

Posted on: March 9, 2014 6:00 am | Last updated: March 9, 2014 at 1:40 am
SHARE

തളിപ്പറമ്പ്: സമസ്തയുടെ ദീര്‍ഘകാലത്തെ പ്രസിഡന്റായിരുന്ന മര്‍ഹും താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ നാല്‍പ്പതാം വഫാത്ത് ദിനം 12ന് എട്ടിക്കുളത്ത് നടക്കും. രാവിലെ 11ന് എട്ടിക്കുളത്ത് താജുല്‍ ഉലമ അന്ത്യവിശ്രമം കൊള്ളുന്ന തഖ്‌വ മസ്ജിദില്‍ തഹ്‌ലീലും, ഖത്ത്മുല്‍ ഖുര്‍ആനും കൂട്ടു പ്രാര്‍ഥനയും നടക്കും. വൈകുന്നേരം അഞ്ചിന് എട്ടിക്കുളം സ്‌കൂള്‍ ഗ്രൗണ്ടില്‍ അനുസ്മരണ സമ്മേളനവും നടക്കും. സമസ്തയുടെ നാല്‍പ്പത് മുശാവറ അംഗങ്ങള്‍ക്ക് പുറമെ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സയ്യിദുമാരും നേതാക്കളും പങ്കെടുക്കും. കേരള, കര്‍ണാടക, കേന്ദ്ര മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.