ഏഷ്യാകപ്പ് ശ്രീലങ്കക്ക്

Posted on: March 8, 2014 9:30 pm | Last updated: March 8, 2014 at 10:53 pm
SHARE

srilanka

ധാക്ക: പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി. അഞ്ചാം തവണയാണ് ശ്രീലങ്കക്ക് ഏഷ്യാ കപ്പ് കിരീടം ലഭിക്കുന്നത്. ലഹിരു തിരിമണ്ണെയുടെ സെഞ്ച്വറിയും (101) ലസിത് മലിംഗയുടെ അഞ്ച് വിക്കറ്റ് (5-56) നേട്ടവുമാണ് ശ്രീലങ്കന്‍ വിജയത്തിന് സഹായകമായത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ സ്‌കോര്‍ ചെയ്ത 259 റണ്‍സ് 22 പന്തുകള്‍ ബാക്കിയിരിക്കെ ശ്രീലങ്ക മറികടന്നു. ജയവര്‍ധന അര്‍ധസെഞ്ച്വറി (75) നേടി. പാകിസ്ഥാന്റെ സഈദ് അജ്മല്‍ മൂന്നു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി ഫഹദ് ആലം പുറത്താകാതെ 114 റണ്‍സ് നേടി. ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് (65), ഉമര്‍ അക്മല്‍ (59) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി. പരമ്പരയിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ശ്രീലങ്കയുടെ കിരീടനേട്ടം.