കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി; സോണിയാ ഗാന്ധി മല്‍സരിക്കും

Posted on: March 8, 2014 8:48 pm | Last updated: March 9, 2014 at 4:26 pm
SHARE

rahul soniyaന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 194 പേരുടെ സ്ഥാനാര്‍ത്ഥിത്വമാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സോണിയാ ഗാന്ധി റായ്ബറേലിയിലും രാഹുല്‍ ഗാന്ധി അമേഠിയിലും മല്‍സരിക്കും. യു ഐ ഡി ചെയര്‍മാന്‍ നന്ദന്‍ നിലേകിനി ബാഗ്ലൂര്‍ സൗത്തില്‍ മല്‍സരിക്കും. ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ഫുല്‍പൂരിലും മുന്‍ കേരള ഗവര്‍ണര്‍ ഒറംഗാബാദിലും വാജ്‌പേയുടെ അനന്തിരവള്‍ കരുണശുക്ല ബിലാസ്പൂരിലും ജനവിധി തേടും.