Connect with us

Kerala

ആര്‍ എസ് പി മുന്നണി വിടുന്നതില്‍ ചന്ദ്രചൂഡന് വിയോജിപ്പ്

Published

|

Last Updated

കൊല്ലം: ആര്‍ എസ് പി ഇടതുമുന്നണി വിട്ടത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ ടി ജെ ചന്ദ്രചൂഡന് വിയോജിപ്പ്. തീരുമാനം കേന്ദ്രകമ്മിറ്റിക്ക് വിടണമെന്ന നിര്‍ദേശം അംഗീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്നണി വിടുന്നതില്‍ നിന്നു ആര്‍ എസ് പിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയം സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ കാരാട്ടിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.