അഫ്ഗാനില്‍ ബോംബാക്രമണത്തില്‍ ജില്ലാ ഗവര്‍ണര്‍ കൊല്ലപ്പെട്ടു

Posted on: March 8, 2014 7:37 pm | Last updated: March 8, 2014 at 7:37 pm
SHARE

bomb...കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വാഹനത്തിലൊളിപ്പിച്ച് വെച്ച ബോബ് പൊട്ടി ജില്ലാ ഗവര്‍ണര്‍ കൊല്ലപ്പെട്ടു. നസിയാന്‍ ജില്ലാ ഗവര്‍ണര്‍ നൂര്‍ അഗ കമ്രാനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരുക്കേറ്റു. ജലാലബാദ് സിറ്റിയില്‍ രാവിലെയാണ് സംഭവം. നൂര്‍ അഗ കമ്രാന്റെ വാഹനത്തില്‍ ഒളിപ്പിച്ച് വെച്ച ബോംബാണ് പൊട്ടിയത്. കമ്രാന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരടക്കം ആറ് പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റതായി പൊലീസ് വക്താവ് ഹസ്രത് ഹുസൈന്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരുക്കുകള്‍ സാരമാണ്.