ആദ്മി നേതാവിന്റെ മുഖത്ത് അജ്ഞാതന്‍ മഷിയൊഴിച്ചു

Posted on: March 8, 2014 4:42 pm | Last updated: March 9, 2014 at 1:38 am
SHARE

yogendra yadavuന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിന്റെ മുഖത്ത് അജ്ഞാതന്‍ കരിമഷിയൊഴിച്ചു. ജന്ദര്‍ മന്ദറില്‍ വനിതാ ദിനാഘോഷത്തിനായെത്തിയപ്പോഴാണ് അജ്ഞാതനായ ഒരു വ്യക്തി യോഗേന്ദ്ര യാദവിന്റെ മുഖത്ത് കരിമഷി ഒഴിച്ചത്. സ്‌റ്റേജിന്റെ പുറകുവശത്തു നിന്ന് ഭാരത്മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചെത്തിയ ആള്‍ യോഗേന്ദ്ര യാദവിന്റെ മുഖത്ത് കരിമഷി കുടയുകയായിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകുമ്പോള്‍ വില നല്‍കേണ്ടി വരുമെന്നായിരുന്നു യാദവിന്റെ പ്രതികരണം. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബി ജെ പി പ്രതികരിച്ചു.