ബി ജെ പി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

Posted on: March 8, 2014 3:36 pm | Last updated: March 9, 2014 at 10:46 am
SHARE

bjpന്യൂഡല്‍ഹി: ബി ജെ പിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കര്‍ണാടകത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ ബി എസ് യെദ്യൂരപ്പ ഷിമോഗയിലും സദാനന്ദ ഗൗഡ ബംഗളൂരു നോര്‍ത്തിലും മത്സരിക്കും. കാസര്‍കോട് കെ സുരേന്ദ്രന്‍, തിരുവനന്തപുരത്ത് ഒ രാജഗോപാല്‍, എറണാകുളത്ത് എ എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിലേക്കുള്ള 52 സ്ഥാനാര്‍ത്ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ 28 മണ്ഡലങ്ങളില്‍ ഇരുപതിലും സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം.