തുറന്നുപറഞ്ഞാല്‍ കേരളം താങ്ങില്ലെന്ന് സരിത

Posted on: March 8, 2014 1:33 pm | Last updated: March 9, 2014 at 1:38 am
SHARE

saritha...abdullakutty

തിരുവനന്തപുരം: എല്ലാ കാര്യങ്ങളും താന്‍ തുറന്നുപറഞ്ഞാല്‍ കേരളം താങ്ങില്ലെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. എ പി അബ്ദുള്ളക്കുട്ടി എം എല്‍ എക്കെതിരെ കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത. അബ്ദുള്ളക്കുട്ടി സഭ്യേതരമായി സംസാരിച്ചുവെന്ന് നേരത്തെ സരിത പറഞ്ഞിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് സരിത വ്യക്തമാക്കി.

അബ്ദുള്ളക്കുട്ടിയുടെ ആളുകള്‍ ഭീഷണിയുമായി ഇപ്പോഴും തന്നെ സമീപിക്കാറുണ്ടെന്ന് സരിത വെളിപ്പെടുത്തി. 26 പേജുള്ള മൊഴി നല്‍കിയെന്നത് മാധ്യമ സൃഷ്ടിയാണ്. ഗണേഷ് കുമാര്‍ തന്റെ നല്ല സുഹൃത്താണ്. കെ സി വേണുഗോപാല്‍ നിയമപരമായി മാത്രമേ സഹായിച്ചിട്ടുള്ളു. ശ്രീധരന്‍ നായരോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയിട്ടില്ലെന്നും സരിത പറഞ്ഞു.