ട്വന്റി ട്വന്റി റാങ്കിംഗ്; ഇന്ത്യ രണ്ടാം സ്ഥാനത്ത്

Posted on: March 8, 2014 10:47 am | Last updated: March 9, 2014 at 1:38 am
SHARE

india_660_102713060131ദുബായ്: ഐ.സി.സിയുടെ ട്വന്റി ട്വന്റി ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 123 പോയന്റ് നേടിയാണ് ഇന്ത്യ രണ്ടാം സ്ഥാനം നില നിര്‍ത്തിയത്. 129 പോയന്റുമായി ശ്രീലങ്കയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യക്കും മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്കും ഒരേ പോയന്റാണ് ഉളളത്. കുറഞ്ഞ കളിയില്‍ നിന്നും ഇത്രയും പോയന്റ് നേടിയതിനാല്‍ ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. 121 പോയന്‍േറാടെ പാകിസ്ഥാന്‍ നാലാമതും 111 പോയന്റുമായി വെസ്റ്റിന്‍ഡീസ് അഞ്ചാമതും എത്തി. 110 പോയന്റുമായി ആസ്‌ട്രേലിയ ആറാം സ്ഥാനത്താണ്. ഈ മാസം ബംഗ്ലാദേശില്‍ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കെയാണ് ഐസിസി റാങ്കിംഗ് പട്ടിക പുറത്തിറക്കിയത്.