കുട്ടശ്ശേരികുളമ്പ സ്‌കൂള്‍ 112ാം വാര്‍ഷികമാഘോഷിച്ചു

Posted on: March 8, 2014 9:18 am | Last updated: March 8, 2014 at 9:18 am
SHARE

മലപ്പുറം: ഈസ്റ്റ് കോഡൂര്‍ കുട്ടശ്ശേരികുളമ്പ ജി എം എല്‍ പി സ്‌കൂളിന്റെ 112ാം വാര്‍ഷികാഘോഷം കവി മണമ്പൂര്‍ രാജന്‍ബാബു നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി ഷാജി അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് കെ വി വത്സലകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ വാര്‍ഷികാഘോഷ പതിപ്പിന്റെ പ്രകാശനം ബി പി ഒ മഞ്ജുവര്‍ഗീസ് ഗ്രാമപഞ്ചായത്തംഗം നടുത്തൊടി സലീനക്ക് നല്‍കി പ്രകാശനം ചെയ്തു. സി എച്ച്, ഹസ്സനാജി, പി ടി എ പ്രസിഡന്റ് പി നിസാര്‍ സംസാരിച്ചു.
സ്‌കോളര്‍ഷിപ്പ് വിജയികളായ വിദ്യാര്‍ഥികള്‍ക്കുളള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. നഴ്‌സറി- അങ്കണ്‍വാടി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍ നടന്നു. സ്വാഗതസംഘം ചെയര്‍മാന്‍ കെ ടി യൂസുഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ പി അസൈനാര്‍ നന്ദിയും പറഞ്ഞു.