Connect with us

International

കാണാതായ മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്

Published

|

Last Updated

ക്വാലാലംപൂര്‍: 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. വിയറ്റ്‌നാമിന്റെ അധീനതയിലുള്ള തു ചു ദ്വീപിന് സമീപം കടലില്‍ വിമാനം തകര്‍ന്നു വീണതായി നാവികസേനയെ ഉദ്ധരിച്ച് വിയറ്റ്‌നാം മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്കു പുറപ്പെട്ടബോയിങ് 777 വിമാനമാണ് അപകടത്തില്‍ പെട്ടത്.

227 യാത്രക്കാരും 12 ജീവനക്കാരുമടക്കം 239 പേരാണ് വിമാനത്തിലുള്ളത്. മലേഷ്യന്‍ പ്രാദേശിക സമയം പുലര്‍ച്ചെ 2.30ന് വിയറ്റ്‌നാമിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ വച്ച് വിമാനത്തിന് എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ യൂണിറ്റുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടതായി മലേഷ്യന്‍ എയര്‍ ലൈന്‍സ് അറിയിച്ചു. പതിമൂന്നു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് വിമാനത്തിലുള്ളത്. വിമാനത്തിലെ യാത്രക്കാരില്‍ 160 പേരിലധികവും ചൈനീസ് പൗരന്മാരാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest