ഇന്നും നാളെയും ട്രെയിനുകള്‍ വൈകും

Posted on: March 8, 2014 8:02 am | Last updated: March 9, 2014 at 1:37 am
SHARE

AP I IND INDIA RAILWAY BUDGETകോഴിക്കോട്: ചങ്ങനാശേരി, ചിങ്ങവനം സ്‌റ്റേഷനുകള്‍ക്കിടെ പുത്തന്‍തോട് റെയില്‍വേ പാലം നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്നും നാളെയും രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും ചില ട്രെയിനുകള്‍ വൈകിയോടുകയും ചെയ്യുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ നമ്പര്‍ 66611 പാലക്കാട്- എറണാകുളം മെമു, 66612 എറണാകുളം, പാലക്കാട് മെമു സര്‍വീസുകളാണ് റദ്ദാക്കിയത്. ട്രെയിന്‍ നമ്പര്‍ 16650 നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്‌സ്പ്രസ് നാഗര്‍കോവിലില്‍ നിന്ന് മൂന്ന് മണിക്കൂര്‍ 35 മിനിറ്റ് വൈകി രാവിലെ 7.55നും 17229 തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസ് നാല് മണിക്കൂര്‍ 15 മിനിറ്റ് വൈകി രാവിലെ 11.30ന് തിരുവനന്തപുരത്ത് നിന്നും, 16382 കന്യാകുമാരി- മുംബൈ സി എസ് ടി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് വൈകി രാവിലെ 9.40ന് കന്യാകുമാരിയില്‍ നിന്നും, 12081 കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകി രാവിലെ 7. 45ന് കണ്ണൂരില്‍ നിന്നും, 12625 തിരുവനന്തപുരം, ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി 12.15ന് തിരുവനന്തപുരത്ത് നിന്നും, 12202 കൊച്ചുവേളി- ലോകമാന്യതിലക് എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകി രാവിലെ 10.50ന് കൊച്ചുവേളിയില്‍ നിന്നും മാത്രമേ പുറപ്പെടുകയുള്ളൂ.