പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ വന്‍മരങ്ങള്‍ അപകട ഭീഷണി

Posted on: March 8, 2014 7:30 am | Last updated: March 8, 2014 at 7:50 am
SHARE

മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വന്‍മരങ്ങള്‍ അപകടഭീഷണി. ആയിരക്കണക്കിന് തണല്‍മരങ്ങളാണ് ഉണങ്ങിനില്ക്കുന്നത്.
കല്ലടിക്കോട് മുതല്‍ കരിങ്കല്‍ അത്താണിവരെയുള്ള ഭാഗത്താണ് ഇത്തരം മരങ്ങളുള്ളത്. ചെറിയ കാറ്റില്‍പോലും ഇവ നിലംപതിക്കാനുള്ള സാധ്യത ഏറെയാണ്. മിക്ക മരങ്ങള്‍ക്കും പതിനഞ്ചിലേറെ വര്‍ഷത്തെ പഴക്കമുണ്ട്.സംസ്ഥാനപാതയുടെ നിലവാരംപോലുമില്ലാത്തദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിനു പുറമേ മരങ്ങള്‍ ഏതുസമയത്തും അപകടം വിളിച്ചുവരുത്തും.
മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണെ്ടങ്കിലും അധികൃതര്‍ ചെവികൊള്ളുന്നില്ലത്രേ. ഉണങ്ങിയ മരങ്ങള്‍ ഇരുചക്രവാഹനങ്ങളിലേക്കും മറ്റു വാഹനങ്ങളിലേക്കും വീഴുന്നതും പതിവാണ്.ആര്യമ്പാവ്, നാട്ടുകല്‍, പാലോട് ജംഗ്ഷന്‍, കരിങ്കല്ലത്താണി, പൊന്നംകോട് എന്നിവിടങ്ങളില്‍ ഇത്തരം തണല്‍മരങ്ങള്‍ കാണാനാകും.
ദേശീയപാതയില്‍ കാണുന്ന ഇത്തരം മരങ്ങള്‍ എത്രയുംവേഗം മുറിച്ചുനീക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.