കാണ്‍പൂര്‍ അക്രമം: ഐ എം എ പ്രതിഷേധിച്ചു

Posted on: March 8, 2014 7:50 am | Last updated: March 8, 2014 at 7:50 am
SHARE

പാലക്കാട്: കാണ്‍പൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെ നടന്ന അക്രമത്തില്‍ ഐ എം എ പാലക്കാട് ബ്രാഞ്ച് അംഗങ്ങള്‍ പ്രതിഷേധിച്ചു.
കാണ്‍പൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടേയും ഡോക്ടര്‍മാരുടേയും ന്യായമായ ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കുക, അക്രമസംഭവവുമായി ബന്ധപ്പെട്ട് എം എല്‍ എക്കും എസ് പി ക്കും ഗുണ്ടകള്‍ക്കുമെതിരെ നിയമാനുസരണ നടപടികള്‍ സ്വീകരിക്കുക, ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, ഡോക്ടര്‍മാര്‍ക്കെതിരെ എടുത്തിട്ടുള്ള ശിക്ഷാനടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമുള്ള പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോ. അരുണ്‍ ആനന്ദിന്റെ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡോ. എ പി രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സി കെ ചന്ദ്രശേഖരന്‍, ഡോ. കുട്ടമണി, ഡോ. ജയദേവന്‍, ഡോ. അരവിന്ദാക്ഷന്‍ സംസാരിച്ചു.