കുടക് സംയുക്ത ഖാസിയായി കാന്തപുരം ഇന്ന് സ്ഥാനമേല്‍ക്കും

Posted on: March 8, 2014 1:13 am | Last updated: March 8, 2014 at 1:13 am
SHARE

വീരാജ്‌പേട്ട: കുടക് ജില്ലാ സംയുക്ത ഖാസിയായി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്ന് സ്ഥാനമേല്‍ക്കും. ഇന്ന് രാവിലെ 9.30ന് കൊണ്ടങ്കേരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ 60 മഹല്ലുകളാണ് ബൈഅത്ത് ചെയ്യുന്നത്.
സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, സയ്യിദ് ആറ്റകോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ജഅ്ഫര്‍ ആറ്റക്കോയ തങ്ങള്‍ സംബന്ധിക്കും.