Connect with us

Ongoing News

എസ് എം എ പത്താം വാര്‍ഷികം: 501 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു

Published

|

Last Updated

തൃശൂര്‍: “മഹല്ല് നന്മയിലേക്ക്” എന്ന പ്രമേയത്തില്‍ ഏപ്രില്‍ 26, 27 തീയതികളില്‍ തൃശൂര്‍ പി പി ഉസ്താദ് നഗറില്‍ നടക്കുന്ന എസ് എം എ പത്താം വാര്‍ഷിക സമ്മേളനത്തിന്റെ നടത്തിപ്പിനായി 501 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, താഴപ്ര മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വെണ്‍മേനാട് അബൂബക്കര്‍ മുസ്‌ലിയാര്‍, മാടവന ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍ (രക്ഷാധികാരികള്‍). സയ്യിദ് പി എം എസ് തങ്ങള്‍ (ചെയര്‍.), ആര്‍ വി മുഹമ്മദ് ഹാജി, പി കെ ബാവ ദാരിമി, നസ്‌റുദ്ദീന്‍ ദാരിമി, വരവൂര്‍ മുഹ്‌യിദ്ദീന്‍ സഖാഫി, ഇസ്ഹാഖ് ഫൈസി (വൈസ് ചെയര്‍.), അഡ്വ. പി യു അലി (ജന. കണ്‍വീനര്‍), എം എം ഇബ്‌റാഹിം, പി കെ ജഅ്ഫര്‍, ഉമര്‍ കടുങ്ങല്ലൂര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, ഇസ്ഹാഖ് സഖാഫി (കണ്‍.), സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി (ട്രഷ.)
മതപാരമ്പര്യത്തിലൂന്നിയ മഹല്ലുകളെ സൃഷ്ടിച്ചെടുത്ത് നന്മയിലേക്ക് എത്തിക്കുകയാണ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി എസ് എം എ ലക്ഷ്യമിടുന്നത്. പ്രഖ്യാപന സമ്മേളനം, സജ്ജീകരണം ക്യാമ്പുകള്‍, സമഗ്ര മഹല്ല് സോഫ്റ്റ്‌വെയര്‍ കം വെബ്‌പോര്‍ട്ടല്‍ ലോഞ്ചിംഗ്, പാവപ്പെട്ടവര്‍ക്കുള്ള ഭവന പദ്ധതി, പുസ്തക പ്രസാധനം, ന്യൂനപക്ഷ സമ്മേളനം, തസ്‌കിയ, മാതൃകാ മാനേജ്‌മെന്റുകള്‍ക്ക് അവാര്‍ഡ് വിതരണം, സുവനീര്‍, സമാപന സമ്മേളനം എന്നീ പത്തിന പദ്ധതികളുമായിട്ടാണ് പത്താം വാര്‍ഷികം നടക്കുന്നത്. പ്രചാരണാര്‍ഥം ഈ മാസം 15 മുതല്‍ ഏപ്രില്‍ 15 വരെ മേഖലാ സമ്മേളനങ്ങള്‍ നടക്കും. “മദ്‌റസാദിന”ത്തില്‍ സ്വരൂപിച്ച ഫണ്ടുകള്‍ മേഖലാ സമ്മേളനങ്ങളില്‍ സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങും. സമ്മേളനത്തില്‍ മഹല്ല് സ്ഥാപന സെക്രട്ടറിമാര്‍ക്കുള്ള സമഗ്രമായ ട്രെയിനിംഗിന് തുടക്കം കുറിക്കും. തിന്മകള്‍ക്കെതിരെ മഹല്ലിനെ സജ്ജമാക്കാന്‍ ജാഗ്രതാ സ്‌ക്വാഡിന് രൂപം നല്‍കുകയും മഹല്ലുകള്‍ക്ക് നിരന്തരമായ മോണിറ്ററിംഗ് സംവിധാനമൊരുക്കുകയും ചെയ്യും. തൃശൂരില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപവത്കരണ കണ്‍വെന്‍ഷനില്‍ സയ്യിദ് പി എം എസ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ എം എ റഹീം പത്താം വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍, ഇ യഅ്ഖൂബ് ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി പ്രസംഗിച്ചു.