എടവണ്ണപ്പാറ ദാറുല്‍ അമാന്‍ സില്‍വര്‍ ജൂബിലി പ്രഖ്യാപനം നാളെ

Posted on: March 8, 2014 1:11 am | Last updated: March 8, 2014 at 1:11 am
SHARE

മലപ്പുറം: എടവണ്ണപ്പാറ ദാറുല്‍ അമാന്‍ സില്‍വര്‍ ജൂബിലിയുടെ നിറവില്‍. 2015 ഫെബ്രുവരി വരെ നീണ്ട നില്‍ക്കുന്ന പരിപാടികളുടെ പ്രഖ്യാപനം നാളെ രാവിലെ ഒമ്പതിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.
ഇരുത്തിയഞ്ചിന പദ്ധതികളാണ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി പ്രഖ്യാപിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മാണ സഹായം, നിര്‍ധനരായ യുവാക്കള്‍ക്ക് വിവാഹധന സഹായം, തൊഴില്‍ സഹായം, മെഡിക്കല്‍ ക്യാമ്പ് , വികലാംഗ സംഗമം, അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യംവെച്ചുള്ള നോര്‍ത്ത് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് മീറ്റ്, വിവിധ മത്സരങ്ങള്‍ എന്നിവ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കും.
സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ വൈ പി മുഹമ്മദലി ഹാജി, പ്രിന്‍സിപ്പല്‍ ഫൈസല്‍ അഹ്‌സനി ഉളിയില്‍, ഡയറക്ടര്‍ അബ്ദുര്‍റശീദ് ബാഖവി വെട്ടുപാറ, സെക്രട്ടറി ബാപ്പുഹാജി, സ്വാഗത സംഘം ട്രഷറര്‍ റശീദ് ഹാജി, ജോ. കണ്‍വീനര്‍ സിറാജ് അത്താണിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.