എവിടെയുമില്ലാതെ ജഗദാംബിക പാല്‍

    Posted on: March 8, 2014 12:25 am | Last updated: March 8, 2014 at 12:25 am
    SHARE

    07-jagdambika-palമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ജഗദാംബിക പാല്‍ കോണ്‍ഗ്രസ് വിട്ടു. എന്നാല്‍, ബി ജെ പിയില്‍ ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി തന്നെ തരം താഴ്ത്തിയതില്‍ മനം നൊന്താണ് കോണ്‍ഗ്രസ് വിടുന്നതെന്നും മോദിയുടെ റാലിയില്‍ തന്നെ കാണില്ലെന്നും പാല്‍ പറഞ്ഞു. 2009 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ഇദ്ദേഹം പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചതായും ഇനിയെന്ത് എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
    തന്റെ മണ്ഡലത്തിലെ ജനങ്ങളോട് ആരാഞ്ഞ ശേഷം ഭാവി പരിപാടികള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം തനിക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ച പാല്‍ ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. 1998 ല്‍ മൂന്ന് ദിവസത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു പാല്‍. ഫെബ്രുവരി 21 മുതല്‍ 23 വരെയായിരുന്നു ഇത്.