Connect with us

Gulf

'വിഭാഗീയത തടയാന്‍ പ്രവാസികള്‍ ഒന്നിക്കണം'

Published

|

Last Updated

ദുബൈ: രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന്റെ കെട്ടുറപ്പിനെ ദോഷകരമായി ബാധിക്കുന്ന തരത്തിലൂള്ള സാമുദായിക ശിഥിലീകരണത്തിനെ ചെറുത്തു തോല്‍പ്പിക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിക്കണമെന്ന് ചിരന്തന സാംസ്‌കാരിക വേദി ജനറല്‍ ബോഡി അഭിപ്രായപ്പെട്ടു.
വര്‍ധിച്ചുവരുന്ന വര്‍ഗീയ ചിന്താഗതികള്‍ക്കും സാമുദായി സംഘര്‍ഷങ്ങള്‍ക്കും അയവു വരുത്താന്‍ പ്രവാസികള്‍ കൂട്ടായി യത്‌നിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
2014-2015 ലേക്കുള്ള ചിരന്തനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുന്നക്കന്‍ മുഹമ്മദലി(പ്രസിഡന്റ്) എ ജനാര്‍ദനര്‍, സി പി ജലീല്‍, സി പി മുസ്തഫ (വൈസ് പ്രസിഡന്റുമാര്‍) ഫിറോസ് തമന്ന തലശ്ശരി (ജനറല്‍ സെക്രട്ടറി) നാസര്‍ പരദേശി(ഓര്‍ഗനൈസിംഗ് സെക്രട്ടറി) സയിദ് ചാലി മടത്തില്‍, എസ് കെ പി ശംശുദ്ദീന്‍, രവി മുലിയാര്‍(സെക്രട്ടറിമാര്‍) സലാം പാപ്പിനിശ്ശേരി (ട്രഷറര്‍) 11 അംഗപ്രവര്‍ത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. പുന്നക്കന്‍ ബീരാന്‍ ഹാജി, എന്‍ പി സക്കരിയ്യ, കെ മഹമ്മൂദ്, കെ വി സക്കരിയ്യ, കെ വി ഫൈസല്‍, കെ ടി പി ഇബ്രാഹീം, കെ വി സിദ്ദീഖ് എം പി അലോഷ്യസ്, ജിജോജേക്കബ് കോണിക്കല്‍, ഡോ വി എ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. നാസര്‍ പരദേശി സ്വാഗതവും ഫിറോസ് തമന്ന നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest