ദുര്‍മന്ത്രവാദം: രണ്ടംഗ സംഘം പിടിയില്‍

Posted on: March 7, 2014 7:54 pm | Last updated: March 7, 2014 at 7:54 pm
SHARE
bla
പോലീസ് പിടിയിലായ ദുര്‍മന്ത്രവാദത്തിലൂടെ പണം സമ്പാദിക്കുന്ന സംഘം

ഷാര്‍ജ: നഗരത്തിലെ ഫഌറ്റ് കേന്ദ്രീകരിച്ച് ദുര്‍മന്ത്രവാദത്തിലൂടെ പണം സമ്പാദിക്കുന്ന രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. ഒരു സ്ത്രീയും ഒരു പുരുഷനും അടങ്ങുന്ന സംഘം ഒരേ നാട്ടുകാരായ അറബ് വംശജരാണ്.
ദുര്‍മന്ത്രവാദത്തിനു പുറമെ ഇവര്‍ താമസിക്കുന്ന ഫഌറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തിയും നടത്തിയിരുന്നെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. സ്വന്തം രാജ്യത്ത് നിന്ന് ജോലി വാഗ്ദാനം ചെയ്തു യുവതികളെ കൊണ്ടുവന്നാണ് വേശ്യാവൃത്തി നടത്തിയിരുന്നത്.
ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. ലേഡീസ് സലൂണില്‍ ജോലി വാഗ്ധാനം ചെയ്താണ് പരാതിക്കാരിയായ യുവതിയെ ഇവര്‍ കൊണ്ടുവന്നത്. ഷാര്‍ജയിലെ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു ഭീഷണിപ്പെടുത്തിയാണ് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചെതെന്നും പരാതിയില്‍ പറയുന്നു.
പ്രതികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട യുവതി പോലീസില്‍ അഭയം തേടുകയായിരുന്നു. പ്രതികളുടെ താമസസ്ഥലം പരിശോധിച്ച് പോലീസ്, വിവിധ ബ്രാന്റ് മദ്യങ്ങളും ദുര്‍മന്ത്രവാദക്കാര്‍ ഉപയോഗിക്കുന്ന വിവിധ സാധനങ്ങളും വിവിധ പ്രായത്തിലുള്ള യുവതികളുടെ പേരില്‍ എടുത്ത വിസ കോപ്പികളും കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.