Connect with us

Gulf

കഴിഞ്ഞ വര്‍ഷം 7,743 അപകടങ്ങള്‍; 651 മരണം

Published

|

Last Updated

അബുദാബി: 2013ല്‍ 7,743 വാഹനാപകടങ്ങള്‍ നടന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കോര്‍ഡിനേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗൈത്ത് ഹസന്‍ സഅബി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബ്രിഗേഡിയര്‍.
കഴിഞ്ഞ വര്‍ഷം 651 പേരാണ് അപകടത്തില്‍ മരിച്ചത്. 5,124 പേര്‍ക്ക് പരുക്കേറ്റു. ഈ സാഹചര്യത്തില്‍ അപകടങ്ങള്‍ക്കെതിരെ വ്യാപക ബോധവല്‍ക്കരണം അനിവാര്യം. സാമൂഹികമായി വലിയ പ്രത്യാഘാതമാണ് അപകടങ്ങള്‍ വരുത്തിവെയ്ക്കുന്നത്. ആള്‍ നാശത്തിനൊപ്പം വസ്തു നാശവും സംഭവിക്കുന്നത് ദേശീയ നഷ്ടമാണ്.
ഗള്‍ഫ് ഗതാഗത സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി “നിങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ ലക്ഷ്യം”എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് വ്യാപക ബോധവല്‍കരണം നടത്തും. 2020 ഓടെ യു എ ഇയില്‍ അപകട മരണങ്ങള്‍ പൂജ്യത്തിലെത്തിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ ലക്ഷ്യമാക്കിയാണ് ബോധവല്‍കരണമെന്നും ബ്രിഗേഡിയര്‍ ഗൈത്ത് അറിയിച്ചു.