Connect with us

Gulf

ജി സി സിയിലെ ഭിന്നതക്ക് നിരവധി രാഷ്ട്രീയ കാരണങ്ങള്‍

Published

|

Last Updated

bahrain delegation

ബഹ്‌റൈനില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്റെ നിര്യാണത്തില്‍ അനുശോചിക്കാനെത്തിയ ബഹ്‌റൈന്‍ പ്രതിനിധികള്‍ യു എ ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ സന്ദര്‍ശിച്ചപ്പോള്‍

ദുബൈ: സൗദി, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറില്‍ നിന്നു നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കാന്‍ തീരുമാനിച്ചതിനുപിന്നില്‍ നിരവധി രാഷ്ട്രീയ കാരണങ്ങള്‍.
ഗള്‍ഫ് രാജ്യങ്ങളില്‍ സംയുക്ത സുരക്ഷാ വിഭാഗം രൂപീകരിക്കുന്നതിനുള്ള തീരുമാനത്തില്‍ ഖത്തര്‍ നടപടികള്‍ സ്വീകരിക്കാത്തതും മുസ്‌ലിം ബ്രദര്‍ഹുഡിനോട് മൃദുസമീപനം പുലര്‍ത്തുന്നതും കാരണങ്ങളില്‍ ചിലതാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ സംയുക്ത സുരക്ഷാസേന രൂപീകരക്കുന്നതിന് ഖത്തര്‍ സമ്മതിച്ചതാണെങ്കിലും തീരുമാനം നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ പോലും ഖത്തര്‍ കൈക്കൊണ്ടില്ലെന്ന് സഊദി, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. ഭിന്നിപ്പോ, ശത്രുതയോ ഇല്ലാതെ പരസ്പരം സഹകരിക്കുകയെന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ പ്രാരംഭ നടപടിയാണെന്ന് സംയുക്ത പ്രസ്താവനയില്‍ ഈ രാജ്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു. അല്ലാഹുവിന്റെ പാശത്തെ നിങ്ങള്‍ മുറുകെ പിടിക്കുക, നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്, നിങ്ങള്‍ പരസ്പരം തര്‍ക്കിക്കാന്‍ പാടില്ല എന്ന് ഖുര്‍ആന്‍ വാക്യം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശികള്‍ക്കിടയില്‍ പരസ്പര സഹകരണം നിലനിര്‍ത്താനും ആഴത്തിലുള്ള ബന്ധം നിലനിര്‍ത്താനും വിവിധ മേഖലകളില്‍ പരസ്പരം സഹകരിക്കാനുമാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പ്രത്യേക സുരക്ഷാ സേന രൂപീകരിക്കുകയെന്നതിനൊപ്പം സുരക്ഷാ കാര്യങ്ങളില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ പുറമേ നിന്നും നേരിട്ടോ ബാഹ്യമായോ ഇടപെടല്‍ അനുവദിക്കില്ല. അംഗരാജ്യങ്ങളുടെ സുരക്ഷയേയും കെട്ടുറപ്പിനേയും സമാധാനത്തേയും ബാധിക്കുന്ന രീതിയില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന വ്യക്തികളോ മറ്റ് സംഘടനകളോ മാധ്യമങ്ങളോ ആരായാലും അത്തരക്കാരെ സഹായിക്കാന്‍ പാടില്ലെന്നും തീരുമാനിച്ചിരുന്നു.
കഴിഞ്ഞ നവംബര്‍ 23 ന് റിയാദില്‍ ചേര്‍ന്ന യോഗത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ അഹമ്മദ് അല്‍ താനി, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്ത പ്രത്യേക യോഗത്തില്‍ തീരുമാനങ്ങള്‍ അംഗീകരിച്ചിരുന്നു. ഒപ്പ് വച്ച് മൂന്ന് മാസം പിന്നിട്ടിട്ടും ഖത്തര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സഊദി, യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. നേരത്തെ തീരുമാനിക്കുകയും ഒപ്പു വെക്കുകയും ചെയ്ത കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ നിരവധി തവണ ഖത്തറിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.

Latest