വീട് കേന്ദ്രീകരിച്ച് വേശ്യാവൃത്തി: മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: March 7, 2014 6:00 pm | Last updated: March 7, 2014 at 6:47 pm
SHARE

ഇബ്രി: വാടക വീട് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തി വന്ന മൂന്ന് ഏഷ്യന്‍ രാജ്യക്കാരെ ഇബ്രി വിലായത്തില്‍ നിന്നും പിടികൂടി. ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് ധാര്‍മിക വിരുദ്ധ പ്രവൃത്തികള്‍ നടത്തി വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായവര്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചതായി ആര്‍ ഒ പി അറിയിച്ചു. കഴിഞ്ഞ ദിവസവും വിലായത്തില്‍ നിന്നും ഏഷ്യന്‍ രാജ്യക്കാരെ അറസ്റ്റ് ചെയ്തിരുന്നു.