Connect with us

Kerala

ടിപി വധം: പാര്‍ട്ടി നടപടിയെ സ്വാഗതം ചെയ്തും അതൃപ്തി പരസ്യമാക്കിയും വിഎസ്

Published

|

Last Updated

തിരുവനന്തപുരം: ടിപി വധത്തില്‍ പാര്‍ട്ടി നടപടിയെ സ്വാഗതം ചെയ്തും അതൃപ്തി പരസ്യമാക്കിയും വിഎസ് അച്യുതാനന്ദന്‍. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ കെ.സി രാമചന്ദ്രനെ പുറത്താക്കിയ പാര്‍ട്ടി നടപടിയെ വിഎസ് സ്വാഗതം ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടി കമ്മീഷന്റെ അന്വേഷണം അപൂര്‍ണമാണെന്നും വിഎസ് വ്യക്തമാക്കി. തങ്ങളുടെ പാര്‍ട്ടിക്കുള്ള ആര്‍ജ്ജവം മറ്റൊരു പാര്‍ട്ടിക്കുമില്ലെന്നും കാരാട്ട് സ്വന്തം പ്രസ്താവന നടപ്പാക്കിയെന്നും നടപടിയെ സ്വാഗതം ചെയ്ത് കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ വിഎസ് വ്യക്തമാക്കി. സംശയം ദുരീകരിക്കുന്നില്ലെങ്കില്‍ ഇനിയും അന്വേഷണമാകാമെന്നും വിഎസ് വ്യക്തമാക്കി. എന്നാല്‍ പ്രസ്താവന പുറത്തിറങ്ങിയതിന് ശേഷം കൊല്ലത്തെത്തിയ വിഎസ് പാര്‍ട്ടി അന്വേഷണത്തെ തള്ളിപ്പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും നടന്നത് പ്രാഥമിക അന്വേഷണം മാത്രമാണെന്നും വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെസി രാമചന്ദ്രനെ പുറത്താക്കിയത് മാതൃകയാക്കി തുടര്‍നടപടി സ്വീകരിക്കണം. കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം തള്ളിക്കളയാനാവില്ല. രാഷ്ട്രീയപ്രേരിതമാണെന്ന് വേണമെങ്കില്‍ കരുതാം. ടിപി വധത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും വിഎസ് പറഞ്ഞു.

Latest