സീറ്റ് വിഭജനത്തില്‍ പ്രതിഷേധം: ഒറ്റക്ക് മല്‍സരിക്കാന്‍ ആര്‍ എസ് പി നീക്കം

Posted on: March 7, 2014 9:00 am | Last updated: March 8, 2014 at 12:12 am
SHARE

rspതിരുവനന്തപുരം: കൊല്ലം സീറ്റ് നല്‍കാന്‍ സി പി എം തയ്യാറാവാത്തതില്‍ ആര്‍ എസ് പിക്ക് പ്രതിഷേധം. മുന്നണി വിടുന്നതിനെ കുറിച്ചും തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മല്‍സരിക്കുന്നതിനെ കുറിച്ചും ആര്‍ എസ് പി ആലോചിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ യോഗം ചേരും. ഇന്നുച്ചക്ക ശേഷം ചേരുന്ന സി പി എം സംസ്ഥാന സമിതി ആര്‍ എസ് പിയുടെ വിഷയം ചര്‍ച്ചചെയ്യും.

കൊല്ലം സീറ്റിനായി ആര്‍ എസ് പി ആദ്യം മുതലേ രംഗത്തുണ്ടായിരുന്നു. മുന്‍ എം പി പ്രേമചന്ദ്രനെ മല്‍സരിപ്പിക്കാനാണ് ആര്‍ എസ് പി ആലോചിച്ചിരുന്നത്. എന്നാല്‍ സി പി എം ഏകപക്ഷീയമായി എം എ ബേബിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇടത് മുന്നണി ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധമാണ് ഇതെന്നാണ് ആര്‍ എസ് പി നേതാക്കള്‍ പ്രതികരിച്ചത്.