Connect with us

Wayanad

സുന്നീ ആദര്‍ശ സമ്മേളനം നാളെ വെള്ളമുണ്ടയില്‍

Published

|

Last Updated

വെള്ളമുണ്ട: ഇസ്‌ലാമിക നവോത്ഥാന രംഗത്ത് ഈ നൂറ്റാണ്ടിന്റെ ഇതിഹാസം ആയിരുന്ന താജുല്‍ഉലമയുടെ അനുസ്മരണ സമ്മേളനവും സുന്നീ ആദര്‍ശസമ്മേളനവും നാളെ വൈകിട്ട് നാലരക്ക് വെള്ളമുണ്ടയില്‍ നടക്കും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.
സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്‌ലിയാര്‍, സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി,ട്രഷറര്‍ ഖാരിഅ് മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, വൈസ് പ്രസിഡന്റുമാരായ പാലേരി ഉസ്താദ്, കടമേരി കുഞ്ഞബ്ദുല്ല ഫൈസി, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, എസ് വൈ എസ് ജില്ലാ നേതാക്കളായ യു കെ എം അശ്‌റഫ് സഖാഫി കാമിലി, കെ എസ് മുഹമ്മദ് സഖാഫി, ചെറുവേരി മുഹമ്മദ് മുസ്‌ലിയാര്‍, നാസര്‍ മാസ്റ്റര്‍ തരുവണ, എസ് അബ്ദുല്ല, എസ് ജെ എം ജില്ലാ പ്രസിഡന്റ് കെ കെ മമ്മൂട്ടി മദനി, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍, സുലൈമാന്‍ അമാനി, ഹൈദര്‍ സഖാഫി, മൊയ്തു മാസ്റ്റര്‍, ഇബ്‌റാഹീം കൈപാണി, ഈന്തന്‍ മൊയ്തു എന്നിവര്‍ സംബന്ധിച്ചു.

Latest