Connect with us

Malappuram

ജില്ലാ പണ്ഡിത കോണ്‍ഫറന്‍സ്: താലൂക്ക് സംഗമങ്ങള്‍ നടത്തും

Published

|

Last Updated

മലപ്പുറം: ഈ മാസം 27ന് കോട്ടക്കല്‍ സ്വാഗതമാട് ടി എം എം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ പണ്ഡിത കോണ്‍ഫറന്‍സിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ ഏഴ് താലൂക്കുകളിലും പണ്ഡിത സംഗമങ്ങള്‍ നടത്താന്‍ ജില്ലാ മുശാവറയുടെയും താലൂക്ക് ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മെമ്പര്‍ഷിപ്പ് കേമ്പയിനിന്റെ ഭാഗമായി ജില്ലയിലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ സമാപനമായി നടത്തുന്ന ജില്ലാ പണ്ഡിത കോണ്‍ഫ്രന്‍സിന്റെ വിപുലമായ ഒരുക്കങ്ങളും പ്രചാരണങ്ങളും നടത്താന്‍ യോഗം തീരുമാനിച്ചു.പൊന്മള മൊയ്തീന്‍കുട്ടി ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ചര്‍ച്ച അവതരിപ്പിച്ചു. സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, അബൂഹനീഫല്‍ ഫൈസി തെന്നല, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ പറപ്പൂര്‍, കെ പി മിഖ്ദാദ് ബാഖവി ചുങ്കത്തറ, കെ സി അബുബക്കര്‍ ഫൈസി കാവനൂര്‍, അലവി ദാരിമി ചെറുകുളം, സൈതലവി ദാരിമി ആനക്കയം, ഹംസക്കോയ ബാഖവി മുന്നിയൂര്‍, ഒ കെ അബ്ദുല്ലാഹ് കുട്ടി മഖ്ദൂമി, അബ്ദുല്ലാഹ് മുസ്‌ലിയാര്‍ കുട്ടശ്ശേരി, അബ്ദുന്നാസിര്‍ അഹ്‌സനി ഒളവട്ടൂര്‍, ഇസ്മാഈല്‍ ബാഖവി കോട്ടക്കല്‍, മാനു സഖാഫി പുത്തനങ്ങാടി, അശ്‌റഫ് ബാഖവി അയിരൂര്‍, സയ്യിദ് ഹസന്‍ ജമലുല്ലൈലി വാരാണക്കര, സൈതലവി മുസ്‌ലിയാര്‍ കരിപ്പൂര്‍, ഹൈദര്‍ മുസ്‌ലിയാര്‍ മാണൂര്‍, എന്‍ എം ബാപ്പുട്ടി മുസ്‌ലിയാര്‍ വെന്നിയൂര്‍, വി പി എ തങ്ങള്‍ ദാരിമി കൊളത്തൂര്‍, മുസ്തഫ ബാഖവി തെന്നല, അബ്ദിന്നാസ്വിര്‍ സഖാഫി പൊന്മള ചര്‍ച്ചയില്‍ പങ്കെടുത്തു. കൊളത്തൂര്‍ അലവി സഖാഫി സ്വാഗതവും ടി ടി മഹ്മൂദ് ഫൈസി നന്ദിയും പറഞ്ഞു.