മദ്‌റസാ ദിനം വിജയിപ്പിക്കുക: സുന്നി നേതാക്കള്‍

Posted on: March 7, 2014 12:53 am | Last updated: March 7, 2014 at 12:53 am
SHARE

കോഴിക്കോട്: ഇന്ന് ആചരിക്കുന്ന ‘മദ്‌റസാദിനം’ വിജയിപ്പിക്കണമെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു.
സര്‍വീസില്‍ നിന്ന് വിരമിച്ച മദ്‌റസാ മുഅല്ലിംകള്‍ക്ക് പെന്‍ഷന്‍, മദ്‌റസാ നിര്‍മാണ സഹായം തുടങ്ങിയ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ‘മദ്‌റസാദിനം’ ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് പള്ളികളില്‍ പ്രത്യേകം ഉദ്‌ബോധനം നടത്തി സംഭാവന സ്വരൂപിക്കും. കൂടാതെ മദ്‌റസകളും അങ്ങാടികളും കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരണവും നടക്കും. ഈ മാസം 15 മുതല്‍ ഏപ്രില്‍ 15 വരെ നടക്കുന്ന എസ് എം എ മേഖലാ സമ്മേളനങ്ങളില്‍ സംസ്ഥാന നേതാക്കള്‍ ഫണ്ട് ഏറ്റുവാങ്ങും.