എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ നാളെ

Posted on: March 7, 2014 12:52 am | Last updated: March 7, 2014 at 12:52 am
SHARE

ssf flagകോഴിക്കോട്: യൂനിറ്റ് ഘടകം മുതല്‍ നടന്നു വരുന്ന കൗണ്‍സിലുകള്‍ക്ക് സമാപ്തിയായി എസ് എസ് എഫ് സ്റ്റേറ്റ് കൗണ്‍സില്‍ നാളെയും ഞായറാഴ്ചയും തിരുവനന്തപുരം കവടിയാര്‍ മര്‍കസില്‍ നടക്കും. കഴിഞ്ഞ ആറ് മാസത്തെ പ്രവര്‍ത്തന പദ്ധതികള്‍ അടിസ്ഥാനമാക്കിയുള്ള ഘടകങ്ങളുടെ ഗ്രേഡിംഗ് അവലോകനവും ജനറല്‍, സാമ്പത്തിക റിപ്പോര്‍ട്ടുകളും കാമ്പസ്, ഗൈഡന്‍സ്, കള്‍ച്ചറല്‍ കൗണ്‍സില്‍, ട്രെയിനിംഗ്, മുതഅല്ലിം, വിസ്ഡം തുടങ്ങിയ ഉപസമിതി റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയും നടക്കും. ജില്ലാ നിരീക്ഷകന്‍മാരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഘടക ശാക്തീകരണത്തിനുള്ള പുതിയ പദ്ധതികള്‍ കൗണ്‍സിലില്‍ അവതരിപ്പിക്കും. നാളെ കാലത്ത് ഒമ്പത് മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ സൈഫുദ്ദീന്‍ ഹാജി, വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, സിദ്ദീഖ് സഖാഫി നേമം ആശംസയര്‍പ്പിക്കും. ഇസ്സുദ്ദീന്‍ സഖാഫി ക്ലാസിന് നേതൃത്വം നല്‍കും. ഇത് സംബന്ധമായി സ്റ്റുഡന്റ്‌സ് സെന്ററില്‍ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, വി പി എം ഇസ്ഹാഖ്, കെ അബ്ദുല്‍ കലാം, ഉമര്‍ ഓങ്ങല്ലൂര്‍, എം അബ്ദുല്‍ മജീദ്, കെ അബ്ദുല്‍ റശീദ് നരിക്കോട്, കെ ഐ ബഷീര്‍, എ എ റഹീം, പി വി അഹ്മദ് കബീര്‍, ഹാഷിര്‍ സഖാഫി കായംകുളം സംബന്ധിച്ചു.