ഇനി ബി ജെ പിക്കൊപ്പം

    Posted on: March 7, 2014 12:29 am | Last updated: March 7, 2014 at 12:29 am
    SHARE

    purundara nwയു പി എ സര്‍ക്കാറിലെ മുന്‍ മന്ത്രിയും തെലുഗുദേശം പാര്‍ട്ടി സ്ഥാപകനായ എന്‍ ടി രാമറാവുവിന്റെ മകളുമായ ദഗുബതി പുരാണ്ടേശ്വരി ബി ജെ പിയില്‍ ചേരുന്നു. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഇന്നുണ്ടാകും. ആന്ധ്രാപ്രദേശില്‍ ബി ജെ പിയെ ശക്തിപ്പെടുത്താനാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അവര്‍ പറഞ്ഞു. പുരാണ്ടേശ്വരിയുടെ ഭര്‍ത്താവ് വെങ്കിടേശ്വര റാവുവും ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇദ്ദേഹം പരച്ചൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ്. തെലങ്കാന സംസ്ഥാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ചാണ് പുരാണ്ടേശ്വരി യു പി എ വിടാന്‍ തീരുമാനിച്ചത്.
    തങ്ങളുടെ ചങ്കില്‍ കുത്തിയാണ് തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതെന്ന് അവര്‍ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദിഗ്‌വിജയ് സിംഗിന് അയച്ച കത്തില്‍ പറയുന്നു. ബി ജെ പി പുരാണ്ടേശ്വരിക്ക് അവര്‍ നിര്‍ദേശിച്ച സീറ്റില്‍ മത്സരിക്കുന്നതിന് അനുമതി നല്‍കുമെന്നാണ് സൂചന. മുതിര്‍ന്ന ബി ജെ പി നേതാക്കളായ രാജ്‌നാഥ് സിംഗ്, എല്‍ കെ അഡ്വാനി എന്നിവരെ ഇന്ന് ഡല്‍ഹിയില്‍ സന്ദര്‍ശിക്കും.