വിദ്യാലയങ്ങളില്‍ ദുബൈ നഗരസഭ നിര്‍മിച്ച ഉദ്യാനങ്ങള്‍ ഉദ്ഘാടനം ചെയ്തു

Posted on: March 6, 2014 11:02 pm | Last updated: March 6, 2014 at 11:02 pm
SHARE

udyaanamദുബൈ: രണ്ട് വിദ്യാലയങ്ങളെ ദുബൈ നഗരസഭ പുതുതായി നിര്‍മിച്ച ഉദ്യാനങ്ങള്‍ ഉദ്ഘാടനം ചെയ്തു. 34-ാമത് പ്ലാന്റേഷന്‍ വാരാചരണത്തിന്റെ ഭാഗമായാണ് പുതിയ ഉദ്യാനങ്ങള്‍. അല്‍ വാസല്‍, അല്‍ മക്തൂം സ്‌കൂള്‍ ക്യാംപസില്‍ നിര്‍മിച്ച ഉദ്യാനങ്ങള്‍ വിദ്യാര്‍ഥി സംഘങ്ങള്‍ പരിചരിക്കും.
നേരത്തെ വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ ഉദ്യാനങ്ങള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് വിശദീകരിച്ചിരുന്നു. ഇതിനായി 12 വിദ്യാലയങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ നാല് വിദ്യാലയങ്ങളെ ഉദ്യാന നിര്‍മാണത്തിന് തിരഞ്ഞെടുത്തു. അതാത് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കാണ് ഉദ്യാന ചുമതല. ഉദ്യാന നിര്‍മാണത്തിന് സഹകരിക്കാന്‍ സ്വകാര്യ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്. പ്ലാന്റേഷന്‍ വാരാചരണത്തിന്റെ ഭാഗമായി ഇന്ന് മുഷ്‌രിഫ് പാര്‍ക്കില്‍ വിവിധ പരിപാടികള്‍ നടക്കും.
അല്‍ വാസല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭ അസി. ഡയറക്ടര്‍ ജനറല്‍മാരായ മുഹമ്മദ് അബ്ദുല്‍ കരീം ജുല്‍ഫാര്‍, സലാഹ് അമീരി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സംബന്ധിച്ചു. അല്‍ മക്തൂം സ്‌കൂളിലെ പാര്‍ക്ക് അസി.ഡയറക്ടര്‍ ജനറല്‍ ഉബൈദ് ഷംസി ഉദ്ഘാടനം ചെയ്തു. പബ്ലിക് പാര്‍ക്‌സ് ആന്‍ഡ് ഹോര്‍ട്ടികള്‍ചര്‍ വിഭാഗം ഡയറക്ടര്‍ താലിബ് ജുല്‍ഫാര്‍ സംബന്ധിച്ചു.