ഗെയ്ല്‍ ട്രെഡ്‌വെലിന്റെ അഭിമുഖം: പീപ്പിള്‍ ചാനലിന് അമൃതാനന്ദമയിയുടെ വക്കീല്‍ നോട്ടീസ്

Posted on: March 6, 2014 8:16 pm | Last updated: March 7, 2014 at 12:33 am
SHARE

amrithananthamayi

തിരുവനന്തപുരം: അമൃതാനന്ദമയിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഗെയ്ല്‍ ട്രെഡ്‌വലിന്റെ അഭിമുഖം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍ ചാനലിന് അമൃതാനന്ദമയിയുടെ വക്കീല്‍ നോട്ടീസ്. പ്രക്ഷേപണം തുടരുകയാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നാണ് നോട്ടീസില്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സ്ഥാപനമായ അമര്‍ചന്ദ് ആന്‍ഡ് മംഗള്‍ദാസ് ആണ് അമൃതാനന്ദമയിക്ക് വേണ്ടി നോട്ടീസ് അയച്ചിരിക്കുന്നത്.

അമ്മക്ക് പുറമെ അമൃതാത്മാനന്ദ, അമൃത സ്വരൂപാനന്ദ എന്നിവരും ചാനലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇരുവരും അമൃതാനന്ദമയിക്കൊപ്പം ആരോപണ വിധേയരായവരാണ്. അഭിമുഖത്തിന്റെ രണ്ടാംഭാഗം ഇന്ന് സംപ്രേഷണം ചെയ്യാനിരിക്കെയാണ് ചാനലിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ അഭിമുഖം ഇന്ന് പ്രക്ഷേപണം ചെയ്യുമെന്ന് പീപ്പിള്‍ ചാനല്‍ അധികൃതര്‍ വ്യക്തമാക്കി.