ഓഹരി വിപണി സര്‍വകാല ഉയരത്തില്‍ ക്ലോസ് ചെയ്തു

Posted on: March 6, 2014 6:09 pm | Last updated: March 6, 2014 at 6:09 pm
SHARE

sensexമുംബൈ: ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല ഉയരത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 237.01 പോയന്റ് നേട്ടത്തോടെ 21,513.87ലും നിഫ്റ്റി 72.50 പോയന്റ് നേട്ടത്തോടെ 6,401.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ്, എണ്ണപ്രകൃതിവാതക, ലോഹ മേഖലകളിലെ ഓഹരികളുടെ നേട്ടമാണ് വിപണിക്ക് ഉണര്‍വ് പകര്‍ന്നത്.

21336.32 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 21525.14ലേക്കും 6,344.75 പോയന്റില്‍ വ്യാപാരമാരംഭിച്ച നിഫ്റ്റി 6,406.60ലേക്കും ഉയര്‍ന്നു.