ഗദ്ദാഫിയുടെ മകനെ നൈജീരിയ നാടുകടത്തി

Posted on: March 6, 2014 4:19 pm | Last updated: March 6, 2014 at 4:19 pm
SHARE

saadiഅബുജ: നൈജീരിയ നാടുകടത്തിയ ഗദ്ദാഫിയുടെ മകന്‍ സാദിയെ ലിബിയന്‍ സേന കസ്റ്റഡിയിലെടുത്തു. ലിബിയന്‍ സര്‍ക്കാര്‍ ഔദ്യോഗകമായി ഇക്കാര്യം സ്ഥിരീകരിച്ചു. സാദിയുടെ ചിത്രവും ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2011ല്‍ ഗദ്ദാഫി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍ ലിബിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ കൂടിയായിരുന്നു സാദി ലിബിയയില്‍ നിന്ന് പലായനം ചെയ്തത്. ഗദ്ദാഫി ഭരണക്കാലത്ത് പ്രക്ഷോഭകര്‍ക്കെതിരെ വെടിവെപ്പ് നടത്തിയതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ സാദിക്കെതിരെ ചുമത്തിയിരുന്നു. നേരത്തെ സാദിയെ ലിബിയക്ക് വിട്ടുകൊടുക്കാന്‍ നൈജീരിയ തയ്യാറായിരുന്നില്ല.