ഇ മെയില്‍ ചോര്‍ത്തല്‍: എസ് ഐ ബിജു സലീമിനെ പിരിച്ചുവിടുന്നു

Posted on: March 6, 2014 1:55 pm | Last updated: March 7, 2014 at 12:33 am
SHARE

emailതിരുവനന്തപുരം: സംസ്ഥാനത്തെ ഇളക്കിമറിച്ച ഇ മെയില്‍ ചോര്‍ത്തല്‍ കേസിലെ മുഖ്യ പ്രതി എസ് ഐ ബി ജു സലീമിനെ പിരിച്ചുവിടുന്നു. പിരിച്ചുവിടാതിരിക്കാനുള്ള കാരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ബിജുവിന് ഡി ജി പി നോട്ടീസ് നല്‍കി. സംഭവം അന്വേഷിച്ച സംഘം ബിജു സലീം ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കി, മത സ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പാണ് ഇ മെയില്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നത്. സംസ്ഥാനത്തെ മുസ്‌ലിം മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക, രാഷ്ട്രീയ, സാമുദായിക സംഘടനകളില്‍ പെട്ടവരുടെയും ഇ മെയിലുകള്‍ ചോര്‍ത്താന്‍ കേരളാ പോലീസ് ശ്രമിച്ചുവെന്നായിരുന്നു രേഖകള്‍ സഹിതമുള്ള വാര്‍ത്ത. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ ഇത് നിഷേധിക്കുകയും വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ വിജു വി നായര്‍ക്കും വാര്‍ത്ത പുറത്തുവിട്ട മാധ്യമസ്ഥാപനത്തിനും എതിരെ കേസെടുക്കുകയും ചെയ്തു. ഇതോടൊപ്പമാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് എസ് ഐ ബിജു സലീമിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here